മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവികുട്ടിയുടെ നെയ്യ്പായസം എന്ന ചെറുകഥയുടെ ആസ്വാദനം.
കഥകളിൽ
മാത്രം അല്ല ആനുകാലിക സമൂഹിക രാഷ്ട്രീയത്തിലും നമുക്ക് യോജിക്കാവുന്നതും
വിയോജിക്കാവുന്നതോ ആയിട്ടുള്ള നിലപാടുകളേയും ഉയർത്തിപിടിക്കാനുള്ള
ചങ്കൂറ്റം മാധവിക്കുട്ടി കാണിച്ചിരുന്നു. നെയ്യ് പായസം എന്ന കഥ മലയാള
സാഹിത്യത്തിലെ ഏറ്റവും മികച്ച അമ്മ കഥകളിൽ ഒന്നാണ്. മറ്റൊരു അർത്ഥത്തിൽ
അച്ഛൻ കഥയും ആണ്.
"തന്റെ
ഭാര്യയുടെ മരണം തന്റെ ജീവിതത്തിലെ അത്ര നാൾ ഉള്ള താളം ഇത്ര മേൽ തകിടം
മറിക്കുന്നു. മുമ്പ് ഒരിക്കലും ആലോചിച്ചിട്ട് പോലും ഇല്ല. ഒരു ചടങ്ങുപോലെ
ജീവിതത്തിന്റെ ദൈനദിനത്തിനെ പരിപാലിച്ചു പോകുന്ന ഒരു സ്ത്രീ. അവളുടെ
അസാന്നിധ്യം എത്ര വലിയ ഒറ്റപ്പെടുത്തൽ ആണ് അയാളുടെ ജീവിതത്തിൽ ഉണ്ടാക്കിയത്
എന്ന് മാധവിക്കുട്ടി കഥയിലൂടെ വളരെ വേദനാജനകമായി പറയുന്നു."
കൂരിരുട്ടിൽ
വിളക്ക് നഷ്ടപ്പെട്ടവരെ പോലെ ലക്ഷ്യം അറിയാതെ ഉഴലുന്ന ഒരു അച്ഛനേയും
പറക്കമുറ്റാത്ത പക്ഷികളെ പോലെ തങ്ങളുടെ മുന്നിൽ എന്താണ് സംഭവിച്ചതെന്ന്;
ഇനി സംഭവിക്കാൻ ഇരിക്കുന്നത് എന്ന് പോലും അറിയാത്ത മൂന്ന് കുഞ്ഞ് മക്കളെയും
കാണാം. തന്റെ കടമകളെല്ലാം നിർവ്വഹിച്ച് ഒന്ന് ഉറങ്ങാൻ കിടന്ന അമ്മ
ഉണരാതിരുന്നാൽ എന്താണ് സംഭവിക്കുക. ഇന്നലെ വരെ സംഭവിച്ചത് അതുപോലെ തന്നെ
തുടർന്ന് പോകുമോ? അല്ലെങ്കിൽ നിലച്ച ഒരു ഘടികാരം പോലെ നമ്മളെ ചുറ്റിപ്പറ്റി
നിന്ന ആ ലോകം അപ്പാടെ നിലച്ചു പോകുമോ? ഇതൊക്കെ ആയിരിക്കാം മരണത്തിന്
തൊട്ടുമുൻപ് ആ അമ്മയുടെ കടന്നു പോയ വിചാരം. അതിന്റെ തുടർച്ചയായ ഒരു
ആലോചനയാണ് ശവം ദഹിപ്പിച്ചതിന് ശേഷം അവൾ ബാക്കി വച്ച ദൗത്യം ഏറ്റെടുത്ത്
കൊണ്ട് അച്ഛൻ ചെയ്ത് തീർക്കാൻ ശ്രമിക്കുന്നത്.
തന്റെ
പ്രിയപ്പെട്ടവർക്കായി, അവസാനമായി ബാക്കി വച്ച എല്ലാ സ്നേഹവും വാത്സല്യവും
രുചിക്കൂട്ടായി ചേർത്തിട്ടുണ്ടാകും എന്ന് അച്ഛൻ തിരിച്ചറിയുന്നു. അമ്മയുടെ
മണം തളം കെട്ടി നിൽക്കുന്ന ആ അടുക്കളയിൽ നിന്നും മക്കൾക്കായി വിളമ്പി
വെയ്ക്കുന്ന രംഗം വായിച്ചെടുക്കുമ്പോൾ, അമ്മ എന്നത് വാക്കല്ലായിരുന്നു.
ഭാര്യ എന്നത് അടുക്കളയ്ക്കും കിടപ്പുമുറിയ്ക്കും ഇടയിൽ തിരിഞ്ഞു കളിക്കുന്ന
ഒരു ഉപകരണം അല്ലെന്ന് ഹൃദയത്തിന്റെ ആഴത്തിൽ മനസ്സിലാക്കിത്തരുന്നു.
ഓഫീസ്
ജോലി കഴിഞ്ഞ് വരുമ്പോൾ പതിവ് പോലെ കുട്ടികളുടെ കളിയൊച്ചയ്ക്ക് ഇടയിൽ
അവളുടെ ശബ്ദം തിരയുന്നു. അടുക്കളയുടെ തിണ്ണയിൽ തണുത്ത് ഉറച്ച് കിടന്നിരുന്ന
അവളുടെ ശരീരം കണ്ടെടുക്കുമ്പോഴും തിരിച്ചെടുക്കും വിധം ജീവന്റെ തുടിപ്പ്
കാണും എന്ന് വിചാരിച്ചു. ഒരു രാത്രിയുടെ യുഗം പകലിന്റെയും സാധാരണമായ ചെറിയ
ഇടവേള അസാധാരണമാക്കി മാറ്റിയ കഥയാണ് നെയ്പായസം. എത്രതവണ വായിച്ചാലും
മതിവരാത്ത കഥയാണിത്.
ആർച്ച ബി എസ്
ആറ് ബി
ഗവ. ഹൈസ്കൂൾ ചിറക്കര
No comments:
Post a Comment