പ്രിയപ്പെട്ട വിദ്യാർത്ഥികളെ
കൊല്ലം
ജില്ലാ ലൈബ്രറി കൗൺസിൽ യുപി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വായനാ
മത്സരം ഡിസംബർ 12 ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചിറക്കര പബ്ലിക്
ലൈബ്രറിയിൽ വച്ച് നടക്കുകയാണ്. ഗ്രന്ഥശാല - താലൂക്ക് - ജില്ലാ എന്നീ മൂന്ന്
തലങ്ങളിലായാണ് മത്സരം.
ഒരു
വാക്കിലോ വാചകത്തിലോ ഉത്തരം നൽകേണ്ട എഴുത്തു പരീക്ഷയായാണ് മത്സരം.
ഗ്രന്ഥശാല തലത്തിലും താലൂക്ക് തലത്തിലും 50 ചോദ്യങ്ങളും ജില്ലാ തലത്തിൽ 100
ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക .
ലൈബ്രറി തലം :
25 ചോദ്യങ്ങൾ പൊതുവിജ്ഞാനവും 25 ചോദ്യങ്ങൾ പുസ്തകത്തിൽ നിന്നുമായിരിക്കും.
താലൂക്ക് തലം :
20 ചോദ്യങ്ങൾ പൊതുവിജ്ഞാനവും 30 ചോദ്യങ്ങൾ പുസ്തകത്തിൽ നിന്നുമായിരിക്കും.
ജില്ലാ തലം :
20
ചോദ്യങ്ങൾ പൊതുവിജ്ഞാനവും 40 ചോദ്യങ്ങൾ പുസ്തകത്തിൽ നിന്നും 10
മാർക്കിനുള്ള ചോദ്യങ്ങൾ നിർദ്ദേശിച്ചിട്ടുള്ള പുസ്തകത്തെപ്പറ്റിയുള്ള
വായനാനുഭവം , നിരൂപണം ഒന്നോ രണ്ടോ ഖണ്ഡികയിൽ എഴുതേണ്ടതുമാണ്.
ഗ്രന്ഥശാലകളിൽ
നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാർ വീതം താലൂക്ക് തലത്തിലും താലൂക്കുകളിൽ
നിന്ന് ഏറ്റവും കൂടുതൽ മാർക്കും നേടുന്ന പത്തുപേർ വീതം ജില്ലാ തലത്തിലും
മത്സരിക്കും.
താലൂക്ക് തലം
ഒന്നാം സമ്മാനം 2,000
രണ്ടാം സ്ഥാനം 1500 മൂന്നാംസ്ഥാനം 1,000
ജില്ലാതലം
ഒന്നാം സ്ഥാനം 3,000
രണ്ടാം സ്ഥാനം 2,000 മൂന്നാംസ്ഥാനം 1,000
ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളിലും 2021 ഡിസംബർ 12 ഞായറാഴ്ച വൈകിട്ട് 3 മണിമുതൽ 4 മണിവരെ പ്രാഥമിക തല മത്സരം നടക്കും.
No comments:
Post a Comment