ചിറക്കര പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാല വാരാചരണം
ലോക സാക്ഷരതാദിനമായ സെപ്തംബർ 8 മുതൽ ഗ്രന്ഥശാലദിനമായ 14 വരെ ചിറക്കര പബ്ലിക് ലൈബ്രറി ഗ്രന്ഥശാല വാരാചരണ പരിപാടികൾ സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി പുസ്തകസമാഹരണം, അംഗത്വ കാമ്പയിൻ, വരിസംഖ്യ കുടിശ്ശിക നിവാരണപ്രവർത്തനം, ഗ്രന്ഥലോകം വരിക്കാരെ ചേർക്കൽ എന്നിവ സംഘടിപ്പിക്കും. ഗ്രന്ഥശാലദിനമായ സെപ്തംബർ 14 വൈകുന്നേരം 6.30ന് വായനശാലയിൽ അക്ഷര ദീപം തെളിയിക്കുന്നതോടെ വാരാചരണത്തിന് സമാപനമാകും.

No comments:
Post a Comment