Sunday, 19 January 2014

ഏറ്റവും മികച്ച യൂത്ത്‌ ക്ലബ്ബിനുള്ള പുരസ്‌ക്കാരം ചിറക്കര പബ്ലിക്‌ ലൈബ്രറിയ്‌ക്ക്‌


കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍െറ കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച യൂത്ത്‌ ക്ലബ്ബിനുള്ള പുരസ്‌ക്കാരത്തിന്‌ ചിറക്കര പബ്ലിക്‌ ലൈബ്രറി അര്‍ഹമായി. മുപ്പതിനായിരം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങിയ പുരസ്‌കാരം ദേശീയ യുവജന ദിനമായ ജനുവരി 12ന്‌ കോട്ടയത്ത്‌ നടന്ന ചടങ്ങില്‍ വനം,കായിക വകുപ്പ്‌ മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സമ്മാനിച്ചു.ലൈബ്രറി പ്രസിഡന്‍റ്‌ പ്രശാന്ത് , ഭരണസമിതി അംഗങ്ങളായ രാജേഷ്‌, പ്രമോദ്‌ എന്നിവര്‍ പുരസ്‌ക്കാരം സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.

No comments:

Post a Comment