
ചിറക്കര പബ്ലിക്ക് ലൈബ്രറിയുടെ കമ്പ്യൂട്ടര്‍ പഠന പദ്ധതി 29.12.2012ല്‍ബഹു.എം.എല്‍.എ. ശ്രീ.ജി.എസ്.ജയലാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എന്‍ . രാജേന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു.അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ഇളവൂര്‍ ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ശ്രീ.സി.രാമചന്ദ്രന്‍പിള്ള, ബി.സുദര്‍ശനന്‍ പിള്ള,ചിറക്കര പബ്ലിക് ലൈബ്രറി മുന്‍ പ്രസിഡന്റ് ശ്രീ.എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡന്റ് പ്രശാന്ത് എസ്.എസ്. സ്വാഗതവും സെക്രട്ടറി പ്രമോദ് വി.എസ്.കൃതജ്ഞതയും പറഞ്ഞു.
ചിറക്കരയെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിച്ച പ്രദേശമായി മാറ്റണം - ജി.എസ്.ജയലാല്‍ എം.എല്‍.എ.

ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാകണം- ഇളവൂര്‍ ശ്രീകുമാര്‍
ഇന്റര്‍നെറ്റ് മാനവരാശിയുടെ വലിയ നേട്ടമാണെന്നും എന്നാല്‍ അതിലും ചതിക്കുഴികളുണ്ടെന്നും ഇന്റര്‍നെറ്റിന്റെ സൗകര്യങ്ങള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാകുമെന്നും അക്ഷയ കോര്‍ഡിനേറ്ററും എഴുത്തുകാരനുമായ ഇളവൂര്‍ ശ്രീകുമാര്‍ മുന്നറിയിപ്പ് നല്‍കി.കമ്പ്യൂട്ടറും ഇന്റര്‍നെറ്റും രക്ഷിതാക്കള്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകത ഏറിവരുന്ന സമയമാണിത്. ഇന്റര്‍നെറ്റിന്റെ ഗുണഫലങ്ങള്‍ നമുക്ക് ലഭിക്കാതെ പോകരുത്. ഏതു സംഗതിക്കും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.ഇന്റര്‍നെറ്റിനും അത് ബാധകമാണ്.അറിവിന്റെ ഒരുമഹാസമുദ്രമാണ് ഇന്റര്‍നെറ്റില്‍ അലയടിക്കുന്നത്.അങ്ങോട്ടേയ്ക്ക് ഒരു മൗസ് ക്ലിക്കിന്റെ ദൂരമേയുള്ളൂ.അതുകൊണ്ടുതന്നെ കമ്പ്യൂട്ടറിനെ സംബന്ധിച്ച പ്രാഥമിക പരിജ്ഞാനമെങ്കിലും നാം ഓരോരുത്തരും നേടിയേ മതിയാവൂ എന്നും അതിനുള്ള സുവര്‍ണ്ണ അവസരമാണ് ചിറക്കര പബ്ലിക് ലൈബ്രറിയുടെ കമ്പ്യൂട്ടര്‍ പഠന പദ്ധതിയിലൂടെ ചിറക്കര നിവാസികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്പ്യൂട്ടര്‍ പഠനം കാലഘട്ടത്തിന്റെ ആവശ്യം-
എന്‍ . രാജേന്ദ്രന്‍ പിള്ള.
കമ്പ്യൂട്ടര്‍ പഠിക്കുക എന്നത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളുടെ അത്യാവശ്യമായി മാറിയിരിക്കുകയാണെന്ന് കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എന്‍ . രാജേന്ദ്രന്‍ പിള്ള പറഞ്ഞു.അതിനുള്ള സുവര്‍ണ്ണാവസരമാണ് ചിറക്കര പബ്ലിക് ലൈബ്രറിയുടെ കമ്പ്യൂട്ടര്‍ പഠനപദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ ചിത്രങ്ങൾ ഗ്യാലറി പേജിൽ കാണുക
No comments:
Post a Comment