ചിറക്കര പബ്ലിക് ലൈബ്രറിയിൽ സൌജന്യ പി എസ് സി പരിശീലനം 2022 മെയ് 22 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ ആരംഭിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലൈബ്രറി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 9961237989, 9947972119
Thursday, 19 May 2022
സൌജന്യ പി എസ് സി പരിശീലനം
അഖില കേരള വായനാ മത്സരം
കൊല്ലം താലൂക്ക് ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച അഖില കേരള വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം മുതിർന്നവർക്കുള്ള മത്സരം എന്നിവയിൽ താലൂക്ക് തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചിറക്കര പബ്ലിക് ലൈബ്രറി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ...
താലൂക്ക് തല ബാലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കവിത രചന, ചലച്ചിത്ര ഗാനം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിറക്കര പബ്ലിക് ലൈബ്രറി ബാലവേദി അംഗം ആദിത്യയ്ക്ക് അഭിനന്ദനങ്ങൾ
കൊല്ലം താലൂക്ക് ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച താലൂക്ക് തല ബാലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കവിത രചന, ചലച്ചിത്ര ഗാനം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിറക്കര പബ്ലിക് ലൈബ്രറി ബാലവേദി അംഗം ആദിത്യയ്ക്ക് അഭിനന്ദനങ്ങൾ...
Sunday, 15 May 2022
Thursday, 14 April 2022
പെൺവായന മത്സരം 2022 ചിറക്കര പബ്ലിക് ലൈബ്രറി
ചിറക്കര പബ്ലിക് ലൈബ്രറി വനിതാ വേദി സംഘടിപ്പിക്കുന്ന പെൺവായന മത്സരം 2022 ഏപ്രിൽ 30 ശനിയാഴ്ച വൈകുന്നേരം 4.30ന് ലൈബ്രറി ഹാളിൽ വച്ച് നടക്കുകയാണ്. ഗ്രന്ഥശാല തലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് താലൂക്ക് തലത്തിലും, താലൂക്ക് തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 10 പേർക്ക് ജില്ലാ തലത്തിലും പങ്കെടുക്കാവുന്നതാണ്.
മത്സരത്തിന് തെരഞ്ഞെടുത്ത പുസ്തകങ്ങൾ
Friday, 4 March 2022
നെയ്യ്പായസം എന്ന ചെറുകഥയുടെ ആസ്വാദനം Neypayasam: Madhavi Kutty
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവികുട്ടിയുടെ നെയ്യ്പായസം എന്ന ചെറുകഥയുടെ ആസ്വാദനം.
Thursday, 17 February 2022
International Mother Language Day ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ചിറക്കര പബ്ലിക് ലൈബ്രറി ആസ്വാദനകുറിപ്പ് മത്സരം സംഘടിപ്പിക്കുകയാണ്.
പ്രിയപ്പെട്ടവരെ
ഈ വർഷത്തെ ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21ന് ചിറക്കര പബ്ലിക് ലൈബ്രറി ആസ്വാദനകുറിപ്പ് മത്സരം സംഘടിപ്പിക്കുകയാണ്. എൽ പി, യു. പി, ഹൈസ്കൂൾ, പൊതു വിഭാഗം എന്നീ തലങ്ങളിലാണ് മത്സരം. ഓരോരുത്തരും തങ്ങൾ വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി ഫെബ്രുവരി 21ന് 5 മണിക്ക് മുമ്പ് ലൈബ്രറിയിൽ സ്ഥാപിച്ചിരിക്കുന്ന തപാൽ പെട്ടിയിൽ നിക്ഷേപിക്കുകയോ സെക്രട്ടറി, ചിറക്കര പബ്ലിക് ലൈബ്രറി, ചിറക്കര പി ഓ, കൊല്ലം-691578 എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യേണ്ടതാണ്.











